നീരവിന് ജാമ്യമില്ല

Friday 26 April 2019 3:38 pm IST

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി. ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

നീരവിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നിയമ നടപടികള്‍ ശക്തമാക്കിയിരുന്നു. ബ്രിട്ടണിനോട് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ബ്രിട്ടണിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 19നാണ് നീരവിനെ ലണ്ടനില്‍ കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ വാന്‍ഡ്‌സ് വര്‍ത്ത് ജയിലില്‍ കഴിയുന്ന നീരവ് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ വിചാരണയ്ക്ക് ഹാജരായത്. 

മെയ് 24 വരെ നീരവ് മോദിയുടെ കസ്റ്റഡി കോടതി നീട്ടിയിട്ടുണ്ട്. മെയ് 30 ഓടെ വിചാരണ പൂര്‍ത്തിയാക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. 

അതിനിടെ കഴിഞ്ഞമാസം നീരവിനെ വിചാരണയ്ക്കായി ഹാജരാക്കുന്നതിനിടെ ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. കൂടാതെ തെളിവുകളായ മൊബൈല്‍ ഫോണ്‍ അടക്കമുള്ള നശിപ്പിക്കാനും ഇയാള്‍ ശ്രമിച്ചതായും പരാതിയുണ്ട്.

 

നീരവിന്റെ ആഡംബര കാറുകള്‍ ലേലം ചെയ്തു

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.