മോദിക്കെതിരെ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചത് പ്രിയങ്ക തന്നെ : പിത്രോഡ

Friday 26 April 2019 4:46 pm IST

ന്യൂദല്‍ഹി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചത് പ്രിയങ്ക വാദ്ര തന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് സാം പ്രിതോഡ. പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും നിര്‍ദ്ദേശിച്ചാല്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പല വേദികളിലും പ്രിയങ്ക വീമ്പിളക്കിയിരുന്നു. എന്നാല്‍ പത്രികാ സമര്‍പ്പണ വേളയില്‍ ഇതിന് മുമ്പ് മോദിയുടെ എതിരാളിയായിരുന്ന അജയ് റായിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് തലയൂരുകയാണ് ചെയ്തത്. 

എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന മറ്റ് ഉത്തരവാദിത്തങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രിയങ്ക ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അവര്‍ അത് നടപ്പിലാക്കിയിടുണ്ട്. അതുകൊണ്ട് വാരാണസിയില്‍ നിന്നും മത്സരിക്കുന്നില്ലെന്നാണ ഇപ്പോഴത്തെ തീരുമാനമെന്നപും പിത്രോഡ പറഞ്ഞു. വാരാണസിയില്‍ മത്സരിക്കുകയാണെങ്കില്‍ ഒരു മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടി വരും അതിന് ഉദ്ദേശിക്കുന്നില്ലെന്നുമം പ്രിയങ്ക അറിയിച്ചു. 

അതേസമയം വാരാണസിയില്‍ മോദിക്കുള്ള ജനപ്രീതിക്കുമുന്നില്‍ തോല്‍ക്കേണ്ടി  വുരമെന്ന ഭീതിയാണ് പിന്മാറ്റത്തിന് കാരണമെന്നും ആരോപണമുണ്ട്. കുടാതെ പ്രിയങ്കയെ മത്സരിപ്പിക്കുന്നതില്‍ രാഹുലിന് താത്പ്പര്യമില്ലെന്നും സൂചനയുണ്ട്. രാഹുലിന്റെ കഴിവിലും പ്രവര്‍ത്തനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളില്‍ ആര്‍ക്കും വിശ്വാസമില്ല. ഈ സാഹചര്യത്തില്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം തന്റെ നിലനില്‍പ്പിനെ ബാധിക്കുമോ എന്നതാണ് രാഹുലിന്റെ പേടി. അവസാന ഘട്ടമായ മെയ് 13നാണ് വാരാണസിയില്‍ തെരഞ്ഞെടുപ്പ്. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് കഴിഞ്ഞ തവണ മോദിക്കെതിരെ മത്സരിച്ചപ്പോള്‍ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. 75,614 വോട്ടാണ് അജയ് റായ് നേടിയത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 7.5% വോട്ട് മാത്രമായിരുന്നു ഇത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.