ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപടര്‍ന്ന് നേവല്‍ ഓഫീസര്‍ മരിച്ചു

Friday 26 April 2019 5:19 pm IST

ന്യൂദല്‍ഹി: നാവിക സേനയുടെ വിമാനവാഹനിക്കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിപടിത്തം. തീയണക്കാന്‍ ശ്രമിച്ച നാവിക സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. ലഫ്. കമാന്‍ഡര്‍ ഡി.എസ്. ചൗഹാനാണ് മരിച്ചത്. ഇന്നലെ രാവിലെ കപ്പല്‍ കര്‍ണാടകത്തിലെ കാര്‍വാര്‍ തുറമുഖത്തേക്ക് കടക്കുമ്പോഴായിരുന്നു തീപിടിത്തം. 

തീ അണയ്ക്കാന്‍ നേതൃത്വം നല്‍കിയ ചൗഹാന്‍ കടുത്ത പുകയില്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ബോധമറ്റു വീണ അദ്ദേഹത്തെ കാര്‍വാര്‍ നാവികാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജീവനക്കാരുടെ ശ്രമഫലമായി വേഗം തീയണക്കാന്‍ കഴിഞ്ഞതിനാല്‍ കപ്പലിന് വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടിട്ടുണ്ട്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.