മോദിയുടെ സ്യൂട്ട് വാങ്ങിയ വ്യാപാരിയില്‍ നിന്ന് ഒരു കോടി തട്ടിയതായി പരാതി

Friday 26 April 2019 5:51 pm IST

സൂറത്ത് : മോദി സ്യൂട്ട് ലേലത്തില്‍ വാങ്ങിയ വജ്ര വ്യാപാരിയെ രണ്ട് സഹോദരന്മാര്‍ ചേര്‍ന്ന് ഒരു കോടി രൂപയോളം കബളിപ്പിച്ചതായി പരാതി. സൂറത്ത് സ്വദേശിയായ ലാല്‍ജിഭായ് പട്ടേലാണ് തന്നെ കബളിപ്പിച്ചതായി പരാതി നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ധര്‍മനന്ദന്‍ ഡയമണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും സഹേദരന്മാരായ ഹിമ്മത് കോശിയ, വിജയ് കോശിയ എന്നിവര്‍ വജ്രം വാങ്ങിയശേഷം പണം നല്‍കിയില്ലെന്നആണ് പരാതി. 

കതാര്‍ഗം പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. 120 ദിവസത്തിനുള്ളില്‍ പണം നല്‍കാമെന്ന വാഗ്ദാനത്തില്‍ ഒരു കോടി വിലമതിക്കുന്ന വജ്രം കോശിയ സഹോദരന്മാര്‍ ധര്‍മനന്ദനില്‍ നിന്നും വാങ്ങുകയായിരുന്നു. പിന്നീട് പണം അടവിനായി സഹോദരന്മാരെ പല തവണ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓഫ് ആയിരുന്നു. 

തുടര്‍ന്ന് തിങ്കളാഴ്ച ഇവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. അതേസമയം അന്വേഷണത്തില്‍ കോശിയ സഹോദരന്മാര്‍ വേറെയും വജ്ര വ്യാപാരികളെ കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 

2015ല്‍ നടന്ന ലേലത്തില്‍ മോദിയുടെ സ്യൂട്ട് 4.31 കോടി രൂപയ്ക്കാണ് പട്ടേല്‍ വാങ്ങിയത്. ഒബാമയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ സ്യൂട്ടാണ് അണിഞ്ഞിരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തന്നെ ഈ വസ്ത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.