ജയ്പൂര്‍: പ്രധാനമന്ത്രി നരന്ദ്രേ മോദി 2018ല്‍ പങ്കെടുത്ത പരിപാടിയുടെ ടി-ഷര്‍ട്ട് ധരിച്ചതിന് ജയ്പൂര്‍ പാര്‍ട്ടി ഓഫീസിലെ ജോലിക്കാരനെ കോണ്‍ഗ്രസ് പറഞ്ഞുവിട്ടു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മേധാവി സാം പിട്രോഡയയുടെ യോഗത്തിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററും മറ്റും ഒട്ടിച്ച് വേദി അലങ്കിക്കുന്നതിനിടെയാണ് മോദി ടി-ഷര്‍ട്ട് ധരിച്ച ജോലിക്കാരന് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വെള്ള ടി-ഷര്‍ട്ടിന്റെ പുറകിലായി നീലനിറത്തിലുള്ള അക്ഷരത്തിലാണ് മോദിയുടെ പരിപടിയെ കുറിച്ച് രേഖപ്പെടുത്തിയിരുന്നത്. 2018 ജനുവരി ആറിന് ബാര്‍മര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ കോംപ്ലെക്സ് മോദി ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട പരിപാടിയുടെ ടി-ഷര്‍ട്ടായിരുന്നു ഇത്. മോദി മുഖ്യ അതിഥിയായതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരും ടി-ഷര്‍ട്ടിലുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്തുള്ള കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയാണ് ജോലിക്കാരനെ പുറത്താക്കിയതിലൂടെ തെളിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: