തന്റെ വസതിയിലും ആദായനികുതി വകുപ്പിന് റെയ്ഡ് നടത്താം: മോദി

Friday 26 April 2019 7:31 pm IST
'ഞങ്ങള്‍ രാഷ്ട്രീയക്കാരാണ്, എന്തിനാണ് ഞങ്ങളുടെ വസതികളില്‍ റെയ്ഡ് നടത്തുന്നതെന്നാണ് ആദായ നികുതി പരിശോധനകള്‍ക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചത്. രാജ്യത്തെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. മോദി എന്തെങ്കിലും തെറ്റ് ചെയ്താല്‍ മോദിയുടെ വീട്ടിലും തീര്‍ച്ചയായും പരിശോധന നടത്തണം- മോദി റാലിയില്‍ പറഞ്ഞു.

സിദ്ധി, മധ്യപ്രദേശ്: ഏതെങ്കിലും രീതിയിലുള്ള് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തന്റെ വസതിയിലും ആദായനികുതി പരിശോധന നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ സിദ്ധിയില്‍ നടന്ന റാലിയെ അബിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പ്രതിപക്ഷ നേതാക്കളുടെ വസതികളില്‍ റെയ്ഡ് നടന്നതിനെതിരെ വിമര്‍ശനങ്ങളുര്‍ന്നിരുന്നു. ഇതെതുടര്‍ന്നായിരുന്നു മോദിയുടെ പ്രസ്താവന.  

'ഞങ്ങള്‍ രാഷ്ട്രീയക്കാരാണ്, എന്തിനാണ് ഞങ്ങളുടെ വസതികളില്‍ റെയ്ഡ് നടത്തുന്നതെന്നാണ് ആദായ നികുതി പരിശോധനകള്‍ക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചത്. രാജ്യത്തെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. മോദി എന്തെങ്കിലും തെറ്റ് ചെയ്താല്‍ മോദിയുടെ വീട്ടിലും തീര്‍ച്ചയായും പരിശോധന നടത്തണം- മോദി റാലിയില്‍ പറഞ്ഞു.

തുഗ്ലക്ക് റോഡിലെ തെരഞ്ഞെടുപ്പ് അഴിമതിപ്പണം കുടുംബാധിപത്യത്തിനായാണ് ഉപയോഗിച്ചതെന്നും  എതെങ്കിലും പ്രമുഖനോ അവരുടെ വിശ്വസ്തരോ രക്ഷപ്പെടാമെന്ന് കരുതരുതെന്നും കാവല്‍ക്കാരന്‍ ജാഗ്രത ഉള്ളവനാണെന്നും നരേന്ദ്രമോദി പറഞ്ഞു. 

വാരണാസിയിലെ തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പമത്തിന് ശേഷമാണ് അദ്ദേഹം സിദ്ധിയിലെ റാലിയില്‍ പങ്കെടുക്കാനെത്തിത്. ഭോപാലില്‍ നിന്ന് 570 കിലോമീര്‌ററോലം ദൂരമുണ്ട് സിദ്ധിയിലേക്ക്. 

ആദായനികുതി വകുപ്പിന്റെ റൈയ്ഡ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമല്ലെന്നും അത് നിയമ പ്രകാരമുല്‌ളതാണെന്നും കഴിഞ്ഞാഴ്ചയിലെ അഭിമുഖത്തില്‍ മോദി വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.