ചീഫ് ജസ്റ്റിസിനെതിരായ ആരോപണം; അന്വേഷണം തുടങ്ങി

Friday 26 April 2019 8:19 pm IST

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ മുന്‍ ജീവനക്കാരി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ മൂന്നംഗ സമിതി അന്വേഷണം തുടങ്ങി. ജസ്റ്റിസുമാരയ  എസ്.എസ്. ബോബ്‌ഡെയും ഇന്ദിരാ ബാനര്‍ജിയും ഇന്ദു മല്‍ഹോത്രയും ഉള്‍പ്പെട്ട സമിതിയുടെ ആദ്യ ഹിയറിങ്ങായിരുന്നു ഇത്.

കേസില്‍ ചീഫ് ജസ്റ്റിസിനെ കുടുക്കാന്‍ നടന്ന വന്‍ ഗൂഡാലോചനയെക്കുറിച്ച് ജസ്റ്റിസ് എ.കെ. പട്‌നായിക് തലവനായ സമിതിയാണ് അന്വേഷിക്കുന്നത്. സമിതിയെ സിബിഐയും ദല്‍ഹി പോലീസും ഐബിയും സഹായിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.