സുഹൃത്തിനെ അടിച്ചു കൊന്ന പ്രധാന പ്രതി അറസ്റ്റില്‍

Friday 26 April 2019 10:05 pm IST

കൊല്ലം :മരുത്തടി മുരിങ്ങിക്കാമുക്ക് കൊച്ച് വീട്ടില്‍ അരവിന്ദാക്ഷന്റെ മകന്‍ സജികുമാര്‍ (44) നെ കൊലപ്പെടുത്തിയ മുഖ്യപ്രതി അറസ്റ്റില്‍ .രാമേശ്വരം നഗര്‍ 97 ല്‍ മഞ്ഞ നാംകുഴി വീട്ടില്‍ ജാഫേഴ്‌സണ്‍ ജോസഫ് എന്ന ജാഫര്‍ (42) ആണ് പിടിയിലായത് .ഫെബ്രുവരി  26 ന് തോപ്പില്‍ കടവില്‍ രാത്രി പതിനൊന്ന് മണിക്ക്

സുഹൃഹൃത്തുകളുമായി നടന്ന അടിപിടിയില്‍ ഗുരുതരമായി പരിക്ക് പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് . മുമ്പ് വാഹനാപകടത്തില്‍ കിട്ടിയ നഷ്ട പരിഹാര തുക സുഹൃത്തുകളായ സാബു ,ജാഫര്‍ തങ്ങള്‍ക്കും വേണമെന്ന് അവിശ്യപ്പെട്ടിരുന്നു .ഇത് നല്‍ക്കാതത്തിനെ തുടര്‍ന്നു സാബു, ജഫറും ചേര്‍ന്ന് സജികുമാറിനെ ആക്രമിക്കുകയായിരുന്നു .കമ്പിവടി കൊണ്ട് ഉള്ള അടിയില്‍ ഗുരുതമായി പരിക്കേറ്റത്തിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു . മൂവരും തങ്കശ്ശേരി ഭാഗത്ത് ഇറച്ചി കടയില്‍ ജോലി ചെയ്യുന്നവരാണ് .പ്രതികളില്‍ ഒരാളായ തങ്കശേരി സ്വദേശിയായ സാബുവിനെ പോലീസ് നെരത്തെ  അറസ്റ്റ് ചെയ്തിതിരുന്നു  .പ്രതിയെ കേടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

.സി ഐ ബി .അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ .ഇ.ഗോപകുമാര്‍ ,വി.സന്തോഷ് ,സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ മാരായ വി.എസ് .പ്രമോദ് ,ഷമീര്‍ ഖാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.