ഓടിച്ചു നോക്കാന്‍ വാങ്ങിയ ബൈക്കുമായി കടന്നു കളഞ്ഞു വിരുതന്‍

Friday 26 April 2019 10:57 pm IST

കൊല്ലം :ഓടിച്ചു നോക്കാന്‍ വാങ്ങിയ ബൈക്കുമായി കടന്നു കളഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചക്ക് കരുനാഗപള്ളി പുതിയകാവിന് സമീപമുള്ള സെക്കനാന്റ് ബൈക്ക് വില്‍ക്കുന്ന കടയില്‍ ആണ് സംഭവം .ടാക്‌സിയില്‍ എത്തിയ സുമുഖനായ ആള്‍ ബൈക്ക് വാങ്ങാന്‍ എന്ന രീതിയില്‍ കടയില്‍ എത്തി .ഒരു ലക്ഷം രൂപ വില വരുന്ന KL3  X 7306 എന്ന നമ്പരില്‍ ഉള്ള എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് എന്ന ബൈക്ക് ഓടിച്ച് നോക്കണം എന്ന്  ജീവക്കാരൊട് ആവിശ്യപ്പെട്ടു .ടാക്‌സിയില്‍ വന്നത് കൊണ്ട് സംശയം തോന്നാതത് കൊണ്ടും ബൈക്ക് നല്‍കുകയായിരുന്നു .ഓടിച്ച് നോക്കാന്‍  പോയ ആള്‍ മടങ്ങി വരാതതിനെ തുടര്‍ന്ന് ടാക്‌സികാരനൊട് കാര്യം തിരക്കിയപ്പോള്‍ ആണ് അമളി പറ്റിയത് മനസ്സിലായത് .കായംകുളം കെ എസ് ആര്‍ ടി സി  സ്റ്റാന്‍ഡില്‍ ബസിറങ്ങി ടാക്‌സി വിളിച്ചാണ് തട്ടിപ്പിന് എത്തിയത് .ഇതിനിടയില്‍ ടാക്‌സികാരനുമായും  സൗഹൃദം സ്ഥാപിച്ചിരുന്നു .ഇയാള്‍ക്കും വണ്ടിവാടകയും നഷ്ടമായി .സമീപത്തെ പെട്രേള്‍ പമ്പില്‍ സ്ഥാപിച്ച സി സി ടിവി യില്‍  തട്ടിപ്പ് കാരന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട് .സ്ഥാപന ഉടമ കരുനാഗപള്ളി പോലീസില്‍ പരാതി നല്‍കി 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.