കറവയ്ക്കിടയില്‍ വൈദ്യുതാഘാതമേറ്റ പശു ചത്തു

Friday 26 April 2019 10:58 pm IST

കുന്നത്തൂര്‍: വീടിന്റെ എര്‍ത്ത് കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ പശു ചത്തു. ഈ സമയം പാല്‍ കറന്നു കൊണ്ടിരുന്ന ഉടമയ്ക്ക് പരിക്കേറ്റു. ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിന് കിഴക്ക് ചിറവരമ്പില്‍ മഹേന്ദ്രന്റെ പശുവാണ് ചത്തത്.ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സംഭവം.

വീടിനോട് ചേര്‍ന്ന മരത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ പതിവ് പോലെ മഹേന്ദ്രന്‍ കറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മെയിന്‍ സ്വിച്ചില്‍ നിന്നുള്ള എര്‍ത്ത് കമ്പിയില്‍ പശുവിന്റെ ശരീരം സ്പര്‍ശിച്ചതോടെ പശു പിടഞ്ഞു വീഴുകയായിരുന്നു. ഈ സമയം മഹേന്ദ്രന്‍ ദൂരേയ്ക്ക് തെറിച്ചു വീണു.അല്‍പ്പസമയത്തിനുളളില്‍ പശു ചത്തു. തെറിച്ചുവീണ മഹേന്ദ്രന്റെ കാലിന് പരിക്കേറ്റു.

കെഎസ്ഇബി, വൈറ്ററിനറി ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.അമിതവൈദ്യുത പ്രവാഹമാണ് എര്‍ത്ത് കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കാന്‍ കാരണമെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.