റോഡില്‍ നിന്നും കിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

Friday 26 April 2019 10:59 pm IST

കൊല്ലം :റോഡില്‍ നിന്നും കിട്ടിയ പണമടങ്ങിയ പേഴ്‌സ്  ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍കിയ ഓട്ടോ ഡ്രൈവര്‍ മാതൃകയായി .തിരുമുല്ലവാരം സ്വദേശിയായ സുരേഷിനാണ്  പേഴ്‌സ് ലഭിച്ചത് .തിരുമുല്ലവാരം ക്ഷേത്രത്തിന് സമീപം ഉള്ള റോഡില്‍ വീണ് കിടക്കുന്ന നിലയിലാണ് കണ്ടത് .

നാലായിരം രുപയും കുറച്ച് മരുന്നു കളുമാണ് പേഴ്‌സില്‍ ഉണ്ടായിരുന്നത് .ഉടമയുടെ  അഡ്രസ്സോ ഫോണ്‍ നമ്പരോ ഇല്ലാത്തതിനാല്‍ തനിക്ക് പണമടങ്ങിയ പേഴ്‌സ് ലഭിച്ച വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു .ഇതു വഴി ആശ്രാമം ലക്ഷമണാ നഗര്‍ 110 ല്‍ തങ്കമണിയുടെതാണ് പേഴ്‌സ് എന്ന് കണ്ടെത്തി .

ഉടമയുടെ വീട്ടില്‍ എത്തി പേഴ്‌സ് തിരികെ നല്‍ക്കുകയായിരുന്നു .രാവിലെ തിരുമുല്ലവാരം ക്ഷേത്ര ദര്‍ശനത്തിന് എത്തി  മടങ്ങുന്ന വഴിയില്‍ ഓട്ടോയില്‍ നിന്നും തെറിച്ച് റോഡില്‍പോകുകയായിരുന്നു .തിരുമുല്ലവാരം ശാഖയിലെ സ്വയം സേവകനാണ് സുരേഷ് .

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.