അഴീക്കല്‍ ബീച്ചില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു

Friday 26 April 2019 11:08 pm IST

കരുനാഗപ്പള്ളി.. കഴിഞ്ഞ ദിവസം അഴീക്കല്‍ ബീച്ചില്‍ തിരയില്‍പ്പെട്ടു കാണാതായ രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കുറുങ്ങപ്പള്ളി കുമ്പഴ തെക്കതില്‍ ചന്ദ്രബാബുവിന്റെ മകന്‍ നിഥിന്‍ (16) ന്റെ മൃതദേഹമാണ് വൈകിട്ടോടുകൂടി കണ്ടെത്തിയത്.ഇ ന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാളെ പോസ്റ്റുമാര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സൗദിയില്‍ ജോലി നോക്കുന്ന പിതാവ് ഇന്ന് നാട്ടിലെത്തും. +1 വിദ്യാര്‍ത്ഥി ആയിരുന്നു. ലത മാതാവും, വിപിന്‍ സഹോദരനുമാണ്.

 വവ്വാക്കാവ് കുറുങ്ങപ്പള്ളി തയ്യില്‍ വീട്ടില്‍ പ്രഭാകരന്റേയും സജിതയുടേയും മകന്‍ സച്ചിന്‍ (16) നെ കണ്ടെത്താന്‍ സാധിച്ചില്ല. മറയിന്‍ എന്‍ഫോഴ്‌സ്‌മെന്റും, കോസ്റ്റല്‍ പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കടല്‍ പ്രക്ഷുബ്ദമായത് തിരച്ചിലിന് തടസം സൃഷ്ടിച്ചു. നാളെയും തിരച്ചില്‍ തുടരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.