ന്യൂദല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പലിശ 8.65 ശതമാനമായി കൂട്ടാന്‍ ധനമന്ത്രാലയം അനുമതി നല്കി.
ആറു കോടി ഇപിഎഫ് അംഗങ്ങള്‍ക്ക് തീരുമാനം ഗുണകരമാകും. ഈ തീരുമാനമെടുക്കാന്‍ ഇപിഎഫ്ഒയ്ക്ക് അധികാരമുണ്ട്. കേന്ദ്രാനുമതി സാധാരണ നടപടിക്രമം മാത്രമായതിനാല്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമില്ല.
8.55 ശതമാനമാണ് നിലവിലുള്ള നിരക്ക്. ഇത് 8.65 ശതമാനമാക്കാന്‍ ഫെബ്രുവരിയില്‍ തീരുമാനിച്ചതാണ്. നടപടി ക്രമങ്ങളെല്ലാം പാലിച്ച് ഇപ്പോഴാണ് ധനമന്ത്രാലയം അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: