ജയ്്പ്പൂര്: രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നാട്ടിലേക്ക് മടങ്ങുന്നു. ഈ മാസം മുപ്പതിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനുശേഷം ഓസ്ട്രേലിയയിലേക്ക് തിരിക്കുമെന്ന് സ്മിത്ത് പറഞ്ഞു.
രാജസ്ഥാന് റോയല്‍സ് താരങ്ങളായ ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്ക്സും ഇംഗ്ലണ്ടിലേക്ക് മടങ്ങി. ഇവരുടെ നഷ്ടം ടീമിനെ ബാധിച്ചേക്കും. പതിമൂന്നാമത്തെ മത്സരം വരെ ഞാനും ടീമിനൊപ്പം ഉണ്ടാകും. കുറച്ചുകൂടി വിജയങ്ങള്‍ ടീമിന് സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷ. ബെംഗളൂരുവിനെതിരായ മത്സരത്തിനുശേഷം മടങ്ങുമെന്ന് സ്മിത്ത് കൂട്ടിച്ചേര്‍ത്തു. ലോകകപ്പിനുള്ള ഒരുക്കങ്ങളോടനുബന്ധിച്ചാണ് ഈ വിദേശതാരങ്ങള്‍ മടങ്ങുന്നത്്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: