തൃശൂര്‍: സ്വകാര്യ ബസ് സര്‍വീസുകളെ നിയന്ത്രിക്കാന്‍ ഞായറാഴ്ചകളില്‍ ബംഗളുരുവിലേക്ക് സ്പെഷല്‍ ട്രെയിന്‍. കൊച്ചുവേളി-കൃഷ്ണരാജപുരം ട്രെയിനാണ് നാളെ മുതല്‍ ഓടിത്തുടങ്ങുക. ബംഗളുരുവിലേക്കുള്ള സ്വകാര്യ ബസുകളിലെ അക്രമങ്ങളും അമിത ചാര്‍ജും സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് നടപടി.
ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍ റെയില്‍വേ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്പെഷല്‍ ട്രെയിന്‍ ഓടിക്കാന്‍ തീരുമാനമായത്.
സ്വകാര്യ ബസുകള്‍ക്ക് കൂടുതല്‍ പണം വാങ്ങിക്കാന്‍ ഒത്താശ ചെയ്യുന്നത് റെയില്‍വേയും കെഎസ്ആര്ടിസിയുമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സ്പെഷല്‍ ട്രെയിനില്‍ സീറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: