മുംബൈ : എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചെന്ന് എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലെഹാനി. വിമാന സര്വ്വൂീസുകള് ഉടന്‍ പുനരാരംഭിക്കും. വൈകീട്ടോടെ വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയില്‍ ആകുമെന്നും എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നര മുതല്‍ എയര്‍ ഇന്ത്യയുടെ സെര്‍വര്‍ സിത തകരാറിലാവുകയായിരുന്നു.
ബോര്‍ഡിങ് പാസുകള്‍ എടുക്കാന്‍ സാധിക്കാതിരുന്നതോടെയാണ് സെര്‍വര്‍ തകരാര്‍ ശ്രദ്ധയില്‍പെട്ടത്. ഇതേതുടര്‍ന്ന് ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് തടസ്സപ്പെട്ടത്. ഇതോടെ നിരവധി യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.
യാത്രക്കാര്‍ കുടുങ്ങിയതോടെ വിമാനത്താവളങ്ങള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: