ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട്ട് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ചേപ്പാട് സ്വദേശി രാജനെയാണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. രാജനെ രണ്ടാഴ്ച മുമ്ബ് കാണാതായിരുന്നു. പള്ളിപ്പാട് സ്വദേശികളായ വിഷ്ണു, രാജേഷ്, ശ്രീകാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പള്ളിപ്പാട്ടെ ആളൊഴിഞ്ഞ വീട്ടിലെ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടത്. പ്രതികള്‍ 68 കാരനായ രാജനില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: