വസായ്: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യം നാമാവശേഷമാവുകയും ബിജെപി-ശിവസേന സഖ്യം ഭൂരിഭാഗം സീറ്റുകള്‍ നേടുകയും ചെയ്യുമെന്ന് വി. മുരളീധരന് എംപി. വസായില്‍ ചേര്‍ന്ന മലയാളി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഭാരതം അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കൈവരിച്ചത്.
വസായ് ബിജെപി കാര്യാലയത്തില്‍ എത്തിയ വി. മുരളീധരനെ വസായ് ബിജെപി അധ്യക്ഷന്‍ ഉത്തംകുമാര്‍ സ്വീകരിച്ചു. തുടര്‍ന്ന് സെന്റ് പീറ്റര്‍ കോളേജിലെ അധ്യാപകരുമായി സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചു സംസാരിച്ചു. അല്‍ഫോണ്‍സാ ചര്‍ച്ച്, ശബരിഗിരി അയ്യപ്പക്ഷേത്രം, ശ്രീനാരായണമന്ദിരസമിതി ഭാരവാഹികള്‍, റവ. ഫാദര്‍ ഷാജു തോമസ് കടന്നകാട്ടില്, ഫാദര്‍ സജി മാത്യു (ഓര്‍ത്തഡോക്സ് ചര്‍ച്ച്) എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താന്‍ ഏതു കാര്യത്തിനും നിങ്ങളോടൊപ്പമുണ്ടാവുമെന്ന് വി. മുരളീധരന് പറഞ്ഞു. ഉത്തംകുമാര്‍, ആര്. വിനോദ് കുമാര്‍, ജോര്‍ജ് ഊക്കന്‍, രാജീവ് കുറുപ്പ്, ശ്രീകുമാരി മോഹന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: