മോദിവിരുദ്ധ പരാമര്‍ശം: ശശി തരൂരിന് സമന്‍സ്

Saturday 27 April 2019 6:12 pm IST
ബെംഗളൂരുവില്‍ സാഹിത്യോത്സവത്തില്‍ വച്ചാണ് ഒരു ആര്‍എസ്എസ് നേതാവ് മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് വിശേഷിപ്പിച്ചതായി തരൂര്‍ പറഞ്ഞത്. തരൂരിന്റെ പരാമര്‍ശം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ്.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളുമായി താരതമ്യം ചെയ്‌തെന്നാരോപിച്ച് ശശി തരൂരിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സമന്‍സ്. ബിജെപി നേതാവ് രാജീവ് ബാബ്ബര്‍ നല്‍കിയ പരാതിയിലാണ് ജൂണ്‍ ഏഴിന് ഹാജരാകാന്‍ ദല്‍ഹി കോടതി തരൂരിന് സമന്‍സ് അയച്ചത്.

ബെംഗളൂരുവില്‍ സാഹിത്യോത്സവത്തില്‍ വച്ചാണ് ഒരു ആര്‍എസ്എസ് നേതാവ് മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് വിശേഷിപ്പിച്ചതായി തരൂര്‍ പറഞ്ഞത്. തരൂരിന്റെ പരാമര്‍ശം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ്.

ശിവഭക്തരുടെ വിശ്വാസത്തെ അപമാനിച്ചുകൊണ്ട്  മനഃപൂര്‍വം തങ്ങളുടെ മതവികാരത്തെ അക്രമിക്കുകയാണ് തരൂര്‍ ചെയ്തത്, പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പ് പ്രകാരം അപകീര്‍ത്തിപ്പെടുത്തലാരോപിച്ചാണ് പരാതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.