തിരുവനന്തപുരം: കാസര്‍കോട്ടെ കള്ളവോട്ട് ആരോപണത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാരോട് നിര്‍ദേശിച്ചുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് തേടിയത്.
കള്ളവോട്ട് നടന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ തെറ്റാണ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടികളെടുക്കുമെന്നും മീണ പറഞ്ഞു. ഉേദ്യാഗസ്ഥര്‍ അറിയാതെ കള്ളവോട്ട് നടക്കാന്‍ സാധ്യതയില്ല. കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂര്‍ പഞ്ചായത്തിലും, ചെറുതാഴം പഞ്ചായത്തിലെ പത്തൊന്‍പതാം നമ്പര്‍ ബൂത്തിലും കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: