തിരുവനന്തപുരം: ഒഎന്‍വി സാഹിത്യ പുരസ്കാരം മഹാകവി അക്കിത്തത്തിന്. മൂന്ന് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ട പുരസ്കാരം മലയാള സാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് അക്കിത്തത്തിന് സമ്മാനിക്കുന്നത്.
ഒഎന്‍വി യുവസാഹിത്യ പുരസ്കാരം അനഘ കോലോത്തിന്റെ മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കാവ്യ സമാഹാരത്തിന് ലഭിച്ചു. 50,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്കാരം.
സി. രാധാകൃഷ്ണന് അധ്യക്ഷനും എസ്.വി. വേണുഗോപന്‍ നായര്‍ പ്രഭാവര്‍മ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഒഎന്‍വി സാഹിത്യ പുരസ്കാരം ജേതാവിനെ തെരഞ്ഞെടുത്തത്. എസ്. ശ്രീദേവി, പി. സോമന്, പ്രഭാവര്‍മ എന്നിവരുള്‍പ്പെട്ടതാണ് യുവസാഹിത്യ പുരസ്കാര ജൂറി. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒഎന്‍വിയുടെ ജന്മദിനമായ മെയ് 27ന് ടാഗോര്‍ തീയെറ്ററില്‍ ജേതാക്കള്‍ക്ക് പുരസ്കാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: