ബീജിങ്: ഇന്ത്യന്‍ ഷൂട്ടര്‍ അഭിഷേക് വര്‍മ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. ഐഎസ്എസ്എഫ് ലോകകപ്പിന്റെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടിയാണ് അഭിഷേക് ഒളിമ്പിക്സിന് ടിക്കറ്റെടുത്തത്.
ഇതാദ്യമായി ലോകകപ്പിന്റെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിന്റെ ഫൈനലിലെത്തിയ അഭിഷേക് 242.7 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. റഷ്യയുടെ ആര്ടേം ചെര്നോസോവ് വെള്ളിയും (240.4) കൊറിയയുടെ സിയുങ്വൂ ഹാന്‍ (220.0) വെങ്കലവും കരസ്ഥമാക്കി.
പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിന്റെ ഫൈനലിലെത്തിയ ഏക ഇന്ത്യന്‍ താരമാണ് അഭിഷേക്. മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങളായ ഷാഹ്സര് റിസ്വി 32-ാം സ്ഥാനവും അര്ജുന് സിങ് ചീമ 54-ാം സ്ഥാനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: