തിരുവനന്തപുരം: 28-ാമത് മുട്ടത്തുവര്‍ക്കി സാഹിത്യഅവാര്‍ഡ് ‘ആടുജീവിതം’ എന്ന നോവല്‍ രചിച്ച ബെന്യാമിന്. 1993-2018 കാലയളവില്‍ ആദ്യം പ്രസിദ്ധീകരിച്ച നോവല്‍/കഥാസമാഹാരമാണ് അവാര്‍ഡിന് പരിഗണിച്ചത്.
കെ.ആര്. മീര, എന്‍. ശശിധരന്, പ്രൊഫ. എം.വി. നാരായണന് എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് ബെന്യാമിനെ തെരഞ്ഞെടുത്തത്. 50,000 രൂപ, പ്രൊഫ. പി.ആര്.സി. നായര്‍ രൂപകല്‍പ്പന ചെയ്ത ദാരുശില്‍പ്പം, പ്രശംസാപത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം. മെയ് 28ന് പന്തളത്തു ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഫൗണ്ടേഷന് ജനറല്‍ കണ്‍വീനര്‍ ശ്രീകുമാരന്‍ തമ്പി പുരസ്കാരങ്ങള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: