ഹോംഗാര്‍ഡുകള്‍ക്ക് സ്‌പെഷ്യല്‍ അലവന്‍സിലും അവഗണന

Sunday 28 April 2019 12:07 pm IST
പോലിസ്, എസ്പിസി എന്നിവര്‍ക്ക് 1200 രൂപ മുതല്‍ 2000 രൂപ വരെ നല്‍കിയപ്പോള്‍ ഹോം ഗാര്‍ഡുകള്‍ക്ക് 500 രൂപയാണ് ലഭിച്ചത്.

പീരുമേട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ഹോം ഗാര്‍ഡുകള്‍ക്ക് സ്‌പെഷ്യല്‍ അലവന്‍സ് നല്‍കിയതില്‍ കടുത്ത അവഗണന. വലിയ ഉത്തരവാദിത്വം വേണ്ട ഡ്യൂട്ടിക്ക് ദിവസ വേതനമായി നല്‍കിയത് 250 രൂപ.

സംസ്ഥാനത്തെ മൂവായിരത്തോളം വരുന്ന ഹോം ഗാര്‍ഡുകള്‍ക്കാണ് ബൂത്ത് ഡ്യൂട്ടി, പട്രോളിങ് ഉള്‍പ്പെടെ വിവിധ തരത്തിലുള്ള ജോലികള്‍ നല്‍കിയത്. ഇത്തരത്തില്‍ രണ്ട് ദിവസം ജോലി ചെയ്തു.

പോലിസ്, എസ്പിസി എന്നിവര്‍ക്ക് 1200 രൂപ മുതല്‍ 2000 രൂപ വരെ നല്‍കിയപ്പോള്‍ ഹോം ഗാര്‍ഡുകള്‍ക്ക് 500 രൂപയാണ് ലഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ജോലി ചെയ്യുന്നവര്‍ക്ക് അതിന്റെ അടിസ്ഥാനത്തില്‍ 3000 രൂപാ മുതല്‍ 7500 രൂപാവരെ നല്‍കണമെന്ന് നിശ്ചയിച്ചിരുന്നു. 

സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി സംസ്ഥാന നോഡല്‍ ഓഫീസര്‍ ആണ് ഹോം ഗാര്‍ഡുകളുടെ ദിവസ വേതനം നിശ്ചയിച്ചുകൊണ്ട് 23ന് ഉത്തരവിറക്കിയത്. ഇവര്‍ക്ക് ഇതര സ്ഥലങ്ങളില്‍ ജോലി നോക്കേണ്ടി വന്നതിനാല്‍ കിട്ടിയ തുക ചിലവിന് പോലും തികയാതെ വന്നു. ഇതിന് മുമ്പ് ഹോം ഗാര്‍ഡുകള്‍ക്ക് ശമ്പളം കൃത്യമായി നല്‍കാതെ വന്നത് വാര്‍ത്തയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.