ശ്രീലങ്കന്‍ ഹോട്ടലില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനം

Sunday 28 April 2019 2:20 pm IST

കൊളംബോ : ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെ ഹോട്ടലില്‍ ഹിജാബ് , ബുര്‍ഖ തുടങ്ങി മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും നിരോധനമേര്‍പ്പെടുത്തി. ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്ന റിസോര്‍ട്ടിലാണ് ഇത്തരം വസ്ത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്.

ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഏതെല്ലാം വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി ഹോട്ടലില്‍ സൂചനാ ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹെല്‍മെറ്റ്, ബുര്‍ക്ക, ഹിജാബ്, കണ്ണിനുമുകളിലിടുന്ന കവര്‍, തലകൂടി മറയുന്ന രീതിയിലുള്ള ജാക്കറ്റുകള്‍ എന്നിവയും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ ഏകദേശം 359 പേരാണ് കൊല്ലപ്പെട്ടത്. ചാവേറുകളില് സ്ത്രീകളും  ബുര്‍ഖ നിരോധിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തന്നെ ആലോചിക്കുന്നുണ്ട് . ഈ തീരുമാനത്തെ ശ്രീലങ്കയിലെ മുസ്ലീം ഉന്നത സമുദായ സംഘടന സ്വാഗതം ചെയ്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.