ആലപ്പുഴ: പട്ടണക്കാട് പതിനഞ്ച് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.
ശ്വസം കിട്ടാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനിടെ അമ്മ കുഞ്ഞിനെ ദിവസവും ഉപദ്രവിക്കുമായിരുന്നുവെന്നും മുത്തശ്ശി പോലീസില്‍ മൊഴി നല്കി.
മാത്രമല്ല കുഞ്ഞ് മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉപദ്രവിച്ചതിന് അമ്മയ്ക്കെതിരെ മുത്തശ്ശി നേരത്തെ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. പുതിയകാവ് കൊല്ലംവള്ളി കോളനിയിലാണ് കുട്ടിയെ വീട്ടിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: