ശ്രീനഗര്‍ : ജമ്മു കശ്മീര്‍ ചന്പൊരയിലെ പോലീസ് പോസ്റ്റിന് നേരെ ആക്രമണം നടത്തിയ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ അറസ്റ്റില്‍. ജമ്മു കശ്മീര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബുദ്ഗാമിലെ വാതാറയിലാണ് ഇവര്‍ അറസ്റ്റിലായത്.
ഇവരില്‍ നിന്നും ഒരു തോക്ക് അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് ശ്രീനഗര്‍ എസ്എസ്പി ഡോ. ഹസീബ് മുഗള്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചന്പൊരയിലെ പോലീസ് പോസ്റ്റിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: