കേര മഴവില്ല് 2019 സംഘടിപ്പിച്ചു

Sunday 28 April 2019 8:21 pm IST

കുവൈറ്റ് സിറ്റി - കുവൈറ്റ്  എറണാകുളം  റെസിഡന്റ്സ്  അസോസിയേഷന്‍ (ഗഋഞഅ)  മഴവില്ല് 2019 എന്ന നാമധേയത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാമത്സരം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന മത്സരത്തില്‍ സബ്ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ വിഭാഗങ്ങളില്‍ ആയി നൂറില്‍പരം കുട്ടികള്‍ പങ്കെടുത്തു.

ബെന്നി കെ.ഒ അധ്യക്ഷത വഹിച്ച യോഗം പ്രശസ്ത ചിത്രകാരന്‍  സാബു സൂര്യചിത്ര ഉത്ഘാടനം ചെയ്തു. വിബിന്‍ രാജന്‍, ആന്‍സന്‍ പത്രോസ്, അനൂപ് അരവിന്ദ്, ലിജു ഗോപി, ധനരാജ് എന്നിവര്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ചു. ബിജു എസ്.പി. സ്വാഗതവും, രാജേഷ് മാത്യു നന്ദിയും പ്രകാശിപ്പിച്ചു.

സെബാസ്റ്റ്യന്‍ പീറ്റര്‍, അനില്‍ കുമാര്‍, ശശി കുമാര്‍, ഹംസകോയ, റെജി, ശ്രീജാ അനില്‍ എന്നിവര്‍  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.