സാരഥി കുവൈറ്റ് പുതിയ ഭാരവാഹികള്‍

Sunday 28 April 2019 8:26 pm IST
സാരഥി സെക്രട്ടറി ദീപു സ്വാഗതം ആശംസിക്കുകയും, ജനറല്‍ സെക്രട്ടറി അജി കെ.ആര്‍ 2018-19 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ബിജു. സി.വി സാമ്പത്തിക റിപ്പോര്‍ട്ടും, വനിതാവേദിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി സ്മിത ലിബുവും അവതരിപ്പിച്ച് അംഗീകാരം നേടി. സാരഥി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചെയര്‍മാന്‍ സുരേഷ്.കെ വിശദീകരിച്ചു.

കുവൈറ്റ് സിറ്റി - സാരഥി കുവൈറ്റിന്റെ പത്തൊന്‍പതാമത് വാര്‍ഷിക പൊതുയോഗവും, 2019-20 വര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് സുഗുണന്‍ കെ.വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം രക്ഷാധികാരി സുരേഷ് കൊച്ചത്ത് ഉത്ഘാടനം ചെയ്തു. 
 
സാരഥി സെക്രട്ടറി ദീപു സ്വാഗതം ആശംസിക്കുകയും, ജനറല്‍ സെക്രട്ടറി അജി കെ.ആര്‍ 2018-19 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ബിജു. സി.വി സാമ്പത്തിക റിപ്പോര്‍ട്ടും, വനിതാവേദിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി സ്മിത ലിബുവും അവതരിപ്പിച്ച് അംഗീകാരം നേടി. സാരഥി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചെയര്‍മാന്‍ സുരേഷ്.കെ വിശദീകരിച്ചു.
 
ഭാരവാഹികളായി സുഗുണന്‍.കെ.വി ( പ്രസിഡന്റ്), അജി.കെ.ആര്‍. (ജനറല്‍ സെക്രട്ടറി), ബിജു. സി.വി( ട്രഷറര്‍), വിനോദ്കുമാര്‍ ( വൈസ് പ്രസിഡന്റ്), ദീപു (സെക്രട്ടറി), സുനില്‍ അടുത്തില (ജോയിന്റ് ട്രഷറര്‍) എന്നിവരെയും, സാരഥി വനിതാവേദി ഭാരവാഹികളായി ബിന്ദുസജീവ് (ചെയര്‍പേഴ്‌സണ്‍), പ്രീത സതീഷ് (സെക്രട്ടറി), രമാ വിദ്യാദരന്‍ (ട്രഷറര്‍), മഞ്ജു സുരേഷ് (വൈസ് ചെയര്‍പേഴ്‌സണ്‍), മിത്രാ ഉദയന്‍ (ജോ:സെക്രട്ടറി), ലൈലാ അജയന്‍ (ജോ. ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു. പൊതുയോഗ ചടങ്ങുകള്‍ക്ക് സാരഥി വൈസ് പ്രസിഡന്റ് വിനോദ്കുമാര്‍.കെ, ജോ. ട്രഷറര്‍ അജി കുട്ടപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.