നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് - പ്രചരിക്കുന്ന പരസ്യങ്ങള്‍ വ്യാജമെന്ന് കുവൈറ്റ് ഇന്ത്യന്‍ എംബസി

Sunday 28 April 2019 11:53 pm IST

കുവൈറ്റ് സിറ്റി :കുവൈത്തിലേക്കുള്ള നേഴ്‌സിങ് റിക്രൂട്ട് മെന്റില്‍ ലക്ഷങ്ങള്‍ കോഴ വ വാങ്ങുന്നുവെന്ന ആരോപണം വന്നപ്പോള്‍ നോര്‍ക്ക റൂട്ട്‌സ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികളെ നോക്കുകുത്തിയാക്കിയാണ് റിക്രൂട്ട്‌മെന്റ് മാഫിയ വീണ്ടും പരസ്യം നല്‍കിയിരിക്കുന്നത്.

കുവൈത്തിലേക്ക് നേഴ്‌സ്മാരുടെ ഒഴിവുണ്ടെന്ന് വ്യാപകമായി പരസ്യം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇന്ത്യന്‍ എംബസി മുന്നറിയിപ്പുമായി രംഗത്തിറങ്ങിയത്.  കുവൈത്ത് ആരോഗ്യ മന്ത്രാലയമോ മറ്റേതെങ്കിലും ഏജന്‍സികളോ ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ എംബസിയെ സമീപിച്ചിട്ടില്ല.

ഇ-മൈഗ്രേറ്റ് വഴി ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന് കാണിച്ച് കുവൈത്തിലും ഇന്ത്യയിലും പരസ്യങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടുവെന്ന് എംബസി വ്യക്തമാക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയമോ മറ്റേതെങ്കിലും ഏജന്‍സികളോ ഇത്തരത്തില്‍ പരസ്യം നല്‍കിയിട്ടില്ലെന്നും എംബസി അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.