കൊച്ചി: ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ റെയ്ഡിനൊരുങ്ങി എന്‍ഐഎ. കേരളം, തമിഴ്നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രധാനമായും എന്‍ഐഎ തയാറാക്കിയിരിക്കുന്നത്.
ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളിലും എന്‍ഐഎയുടെ അന്വേഷണം നടക്കുന്നുണ്ട്. കേരളത്തില്‍ ഭീകരവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അറുപതോളം പേരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം തീവ്ര സ്വഭാവമുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും നിരീക്ഷണത്തിലാണ്. വേണ്ടി വന്നാല്‍ ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്ന് എന്‍ഐഎ പറഞ്ഞു.
എന്‍ഐഎ കൊച്ചി, ചെന്നൈ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് അന്വേഷണം. കേരളത്തിലെ വിവിധ കേസുകളുമായി ബന്ധമുള്ളവരെ നിരീക്ഷിച്ചുവരികയാണ്. സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണങ്ങളും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: