മലപ്പുറം: കള്ളവോട്ട് തടയാന്‍ വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വോട്ടര്‍പട്ടിക ഇന്റര്‍നെറ്റ് സംവിധാനത്തില്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ പല മേല്‍വിലാസത്തില്‍ വോട്ടര്‍പട്ടികയില്‍ കയറിപ്പറ്റുന്നത് അസാധ്യമാകും. ഇനി വേറെ വിലാസത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ തന്നെ വോട്ടു ചെയ്യാനുമാകില്ല.
വോട്ടര്‍മാരുടെ വിരലടയാളം രേഖപ്പെടുത്തിയശേഷം വോട്ട് ചെയ്യിപ്പിക്കുന്ന രീതി നടപ്പാക്കണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്. ഈ സംവിധാനത്തിലൂടെ ഒരാള്‍ക്ക് ഒരു വോട്ടു മാത്രമേ ചെയ്യാനാകൂ. ഒരു വോട്ടര്‍ ഒരു ബൂത്തില്‍ വോട്ട് ചെയ്ത് കഴിഞ്ഞ് അടുത്ത ബൂത്തില്‍ എത്തി വോട്ട് ചെയ്യാന്‍ വിരലടയാളം പതിപ്പിക്കുമ്പോള്‍ കള്ളിവെളിച്ചത്താകും. സിസിടിവി ക്യാമറകള്‍ ബൂത്തില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കള്ളവോട്ട് തടയാന്‍ ഇത് പര്യാപ്തമല്ല.
കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന വിവരം പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യത്തിന് പ്രസക്തിയേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: