ബംഗാളിൽ പരക്കെ അക്രമം, കേന്ദ്രമന്ത്രിയുടെ വാഹനം തൃണമൂലുകാർ തകർത്തു

Monday 29 April 2019 11:09 am IST

ന്യൂദല്‍ഹി: രാജ്യത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പുരോഗമിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം. അസനോളിൽ ബൂത്തുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ വാഹനം തൃണമൂലുകാർ തകർത്തു. 

ബംഗാളില്‍ പല ബൂത്തുകള്‍ കയ്യേറുന്നതായും സംഘര്‍ഷങ്ങള്‍ നടക്കുന്നതായും ബാബുല്‍ സുപ്രിയോ ആരോപിച്ചു. കേന്ദ്രസേനയെ കൂടുതലായി ഇവിടങ്ങളില്‍ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസനോളിലെ സ്ഥാനാര്‍ത്ഥിയാണ് ബാബുല്‍ സുപ്രിയോ. വോട്ട് ചെയ്യാനെത്തുന്ന ഗ്രാമീണരെ മമത ബാനര്‍ജിയുടെ ഗുണ്ടകള്‍ തടയുകയാണെന്ന് ബാബുല്‍ സുപ്രിയോ ആരോപിച്ചു. 

കേന്ദ്രസേനയെ എത്രയും വേഗം ഇവിടുത്തെ പോളിംഗ് സ്‌റ്റേഷനില്‍ എത്തിക്കുമെന്നും, എങ്കില്‍ മാത്രമേ ബംഗാളിലുള്ളവര്‍ക്ക് ഭയമില്ലാതെ വോട്ട് ചെയ്യാനാകു എന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലെ ജെമുവയിലെ രണ്ട് ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ചൂണ്ടിക്കാട്ടി, ഗ്രാമീണര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച്‌ ബൂത്തിന് മുന്നില്‍ കുത്തിയിരിക്കുകയാണ്. കേന്ദ്രസേനയില്ലെങ്കില്‍ വ്യാപകമായി കള്ളവോട്ട് നടക്കുമെന്നും ഗ്രാമീണര്‍ പറഞ്ഞു.

ഇതിന് പുറമെ പശ്ചിമബംഗാളില്‍ അങ്ങോളമിങ്ങോളം തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.