കെഎച്ച്എന്‍എ: മഞ്ജു സുരേഷ് റീജ്യന്‍ വൈസ് പ്രസിഡന്റ്

Monday 29 April 2019 11:54 am IST

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണക്റ്റികട്ട് റീജ്യന്‍ വൈസ് പ്രസിഡന്റ് ആയി മഞ്ജു സുരേഷിനെതിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. 

രണ്ടു പതിറ്റാണ്ടായി അമേരിക്കയിലുള്ള മഞ്ജുവിന്റെ പരിചയസമ്പത്ത് കണക്റ്റിക്ക് മേഖലയിലെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന്്് ഡോ. രേഖ മേനോന്‍ പറഞ്ഞു. 

കണക്റ്റിക്കട്ട് മേഖലയിലെ സാമൂഹ്യസാംസ്‌ക്കാരിക മണ്ഡലങ്ങളിലെ സജീവസാന്നിധ്യമായ മഞ്ജു  കണക്റ്റികട്ട് കേരള അസ്സോസിയേഷന്‍  സെക്രട്ടറി, ആര്‍ട്ട് ക്ലബ്ബ് സെക്രട്ടറി, ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ ഓഫ് സെന്റ്രല്‍ കണക്റ്റിക്കട്ടിന്റെ സ്പോണ്‍സര്‍ഷിപ്പ് ടീം അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.  ഇപ്പോള്‍ കെ എ സി ടി എക്സിക്യുട്ടീവ് അംഗമാണ്

കൊച്ചി സ്വദേശിയും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദധാരിയുമായ മഞ്ജു കണക്റ്റികട്ടിലെ പ്രമുഖസ്ഥാപനത്തില്‍ ബിസിനസ്സ് ഡെവലപ്മെന്റ് മാനേജരാണ്. ു ഭര്‍ത്താവ് : സുരേഷ് ജയപ്രസാദ്. മക്കള്‍: അമൃത, ശ്രീറാം

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. സ്വാമി ചിദാനന്ദപുരി, സുപ്രീംകോടതി അഭിഭാഷകന്‍ സായ് ദീപക് തുടങ്ങി ഒട്ടനവധി പേര്‍ അതിഥികളായെത്തുന്ന കണ്‍വെന്‍ഷനില്‍ കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.