ഏഴ് മുൻ സൈനിക ഉദ്യോഗസ്ഥർ ബിജെപിയിൽ

Monday 29 April 2019 3:13 pm IST

ന്യൂദൽഹി: കരസേനയിലെ രണ്ട് മുൻ ഉപ മേധാവികൾ ഉൾപ്പടെ ഏഴ് മുൻ സൈനിക ഉദ്യോഗസ്ഥർ ബിജെപിയിൽ ചേർന്നു. ഉപമേധാവിമാരായിരുന്ന ലഫ്.ജനറൽ ജെ‌ബി‌എസ് യാദവ്, ലഫ്. ജനറൽ എസ്‌.കെ പട്യാൽ, മിലിറ്ററി ഇന്റലിജൻസ് മുൻ ഡയറക്ടർ ജനറൽ ലഫ്.ജനറൽ ആർ.എൻ സിങ്, ഇൻഫർമേഷൻ സർവീസ് ആൻഡ് ഐ‌ടി മുൻ ഡയറക്ടർ ജററൽ ലഫ്.ജനറൽ സുനിത് കുമാർ, മുൻ സിഗ്നൽ ഓഫീസർ ഇൻ ചീഫ് ലഫ്.ജനറൽ നിതിൻ കോഹ്‌ലി, കേണൽ ആർ.കെ ത്രിപാഠി, വിങ് കമാൻഡർ നവ്‌നീത് മാഗൺ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. 

പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ സാന്നിധ്യത്തിലാണ് ഇവർ ബിജെപിയിൽ അംഗത്വം എടുത്തത്. ദേശസുരക്ഷ കെട്ടിപ്പടുക്കുന്നതിന് ഇവരുടെ പാർട്ടി അംഗത്വം കൂടുതൽ ഗുണം ചെയ്യുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.