തൃശൂര്‍: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളുടെ സമയം ക്രമീകരിക്കുന്നു. ആദ്യഘട്ടത്തില്‍ തൃശൂര്‍-എറണാകുളം റൂട്ടിലാകും പരീക്ഷണാടിസ്ഥാനത്തില്‍ സമയക്രമം ഏര്‍പ്പെടുത്തുക. സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ പതിനഞ്ച് മിനിറ്റില്‍ ഒന്ന് എന്ന നിലയിലാക്കും. പത്ത് മിനിറ്റ് ഇടവേളകൡ ഫാസ്റ്റ് പാസഞ്ചറും ഒരു മണിക്കൂര്‍ ഇടവിട്ട് എസി സര്‍വീസും നടത്തും.
കൃത്യമായി ഇടവേളകളില്ലാതെ തുടര്‍ച്ചയായി വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നതുമൂലം നഷ്ടം ഏറിയ സാഹചര്യത്തിലാണ് നടപടി. സമയക്രമം ഏര്‍പ്പെടുത്തുന്നതോടെ സര്‍വീസുകളുടെ എണ്ണം കുറയുന്നത് യാത്രക്കാരെ വലക്കാനിടയുണ്ട്. ഒരു മാസം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയം കണ്ടാല്‍ സംസ്ഥാനത്തെ എല്ലാ ദീര്‍ഘദൂര സര്‍വീസുകള്‍ക്കും ഇത്തരം സമയക്രമം ബാധകമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: