കോട്ടയം: ഹിന്ദു ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അധിക്ഷേപിച്ച് പെന്തക്കോസ്ത് പുസ്തകം. ഹിന്ദു ആചാരസ്തംഭങ്ങള് തകര്‍ക്കണമെന്ന് പുസ്തകത്തില്‍ ആഹ്വാനം.
ഷിബു ജോണ്‍ ഏലായില്‍ ഡയറക്ടറായി പുനലൂര്‍ കാഞ്ഞിരമല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനുഗ്രഹാലയം പ്രാര്‍ഥനാലയം പുറത്തിറക്കിയ ‘പോരാളി’ എന്ന പെന്തക്കോസ്തു പുസ്തകത്തിലാണ് ഹിന്ദു ആചാര, അനുഷ്ഠാനങ്ങളെ അധിക്ഷേപിക്കുന്നത്. മാത്രമല്ല പുസ്തകത്തിലെ 17-ാം അദ്ധ്യായം 162-ാം പേജില്‍ ഹിന്ദുക്കളുടെ ദേവന്മാരെ നശിപ്പിക്കണമെന്നും ആരാധനാലയങ്ങളും സ്തംഭങ്ങളും തകര്‍ക്കണമെന്നും ആഹ്വാനം ചെയ്യുന്നു.
ഓണം ആഘോഷിക്കരുത്, പൂവിടരുത് തുടങ്ങി ആഹ്വാനങ്ങളും പുസ്തകത്തിലുണ്ട്. മോശയുടെ കാലത്ത് അവര്‍ക്ക് സ്വന്തമായി രാജ്യം കിട്ടിക്കഴിഞ്ഞാല്‍ അവിടെ മറ്റൊരു മതവിശ്വാസത്തിന്റെ ആരാധനാലയങ്ങള്‍ നശിപ്പിക്കാന്‍ ദൈവം അരുള്‍ ചെയ്തിരിക്കുന്നവെന്നും പറയുന്നു.
മാത്രമല്ല യൂട്യൂബില്‍ ‘ജീസസ് വിഷന്‍ ഡെലിവറന്‍സ് മിനിസ്ട്രി’ എന്ന പേരില്‍ നടത്തുന്ന ചാനലില്‍ മലയാറ്റൂര്‍ പ്രവാചകന്, പോസ്റ്റ്മാന് എന്നീ പേരുകളിലുള്ള പരിപാടികളിലും ഹിന്ദു വിശ്വാസത്തെ വളരെ മോശമായി അധിക്ഷേപിക്കുന്നുണ്ട്. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഇയാളുടെ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: