ഐഎസ് ബന്ധം; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

Monday 29 April 2019 9:55 pm IST

കൊച്ചി: ഐഎസ് ബന്ധമുള്ള ഒരാളെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിയായ റിയാസിനെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് റിയാസ് പദ്ധതിയിട്ടിരുന്നെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഫ്രാന്‍ ഹാഷിമിന്റെ ആരാധകനായിരുന്നു റിയാസെന്നും എന്‍ഐഎ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സഫ്രാന്‍ ഹാഷിമുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മൂന്നു പേരെ എന്‍ ഐ എ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. കാസര്‍കോട് സ്വദേശിയായ അഹമ്മദ് അറഫാത്ത്, അബുബക്കര്‍ സിദ്ദിഖ്, എന്നിവരാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെക്കൂടാതെയുള്ള രണ്ട് പേര്‍. മറ്റ് രണ്ട് പേരുടെ ചോദ്യം ചെയ്യല്‍ കൊച്ചി എന്‍ ഐ എ ഓഫീസില്‍ തുടരുകയാണ്.

സഫ്രാന്‍ ഹാഷിമുമായി ബന്ധം പുലര്‍ത്തിയ മുതലമട സ്വദേശി റിയാസ് അബുബക്കര്‍ നേരത്തെ എന്‍ ഐ എ കസ്റ്റഡിയി ലായിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറഫാത്ത് തുടങ്ങിയവരെ എന്‍ ഐ എ വിളിച്ച് വരുത്തിയത്.

സഫ്രാന്‍ ഹാഷിമിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും നേരത്തെ നടന്ന എന്‍ ഐ എ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്തവരാണ് കാസര്‍കോട് സ്വദേശികള്‍ എന്ന് സൂചന ലഭിച്ചിരുന്നു. ഇവരുടെ ചോദ്യം ചെയ്യല്‍ കൊച്ചിയിലെ എന്‍ ഐ എ കേന്ദ്രത്തില്‍ തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.