എസ്. രമേശന്‍ നായര്‍ക്കു കര്‍മയോഗി പുരസ്‌ക്കാരം സമര്‍പ്പിച്ചു

Monday 29 April 2019 10:05 pm IST

കുവൈറ്റ് സിറ്റി :- മാനവ സേവാ മാധവ സേവാ എന്ന ആപ്തവാക്യവുമായി കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന  പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടന  സേവാദര്‍ശന്റെ ' കര്‍മയോഗി പുരസ്‌ക്കാരം '  എസ് . രമേശന്‍ നായര്‍ക്ക് '  സമര്‍പ്പിച്ചു . അക്ഷര പൂജക്കായി ജന്മം സമര്‍പ്പിച്ച കവി, ഗാന രചയിതാവ്, നാടകകൃത്ത്, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ മലയാള സാഹിത്യത്തിന്  സമഗ്ര നല്‍കിയ സംഭാവനകള്‍  പരിഗണിച്ചാണ് പുരസക്കാരം.

അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സേവാദര്‍ശന്റെ  ദ്വൈ വാര്‍ഷിക മെഗാഷോ  പുരസ്‌ക്കാരം. വിതരണം ചെയ്തത്.ആനുകാലിക പ്രശ്നങ്ങളെ ആസ്പദമാക്കി കേസരി പത്രാധിപര്‍ ഡോ എന്‍ ആര്‍ മധു മീനച്ചില്‍ രചിച്ച  സമകാലീന നാടക ആവിഷ്‌കാരം ''പള്ളിവാള്‍'' സേവാദര്‍ശന്‍് കുടുംബാംഗങ്ങള്‍  അവതരിപ്പിച്ചു പ്രശസ്ത ഗായിക അനുരാധ ശ്രീറാം  നയിച്ച  സംഗീത സന്ധ്യ  ആസ്വാദന മനസ്സുകളെ കീഴടക്കി 

പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട സമാജത്തിനെ  മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സേവാദര്‍ശന്‍  മെഗാഷോയില്‍ നിന്ന് സമാഹരിക്കുന്ന ധനം  പാലക്കാട് പുത്തൂര്‍ ഗ്രാമപഞ്ചായത് തടിക്കുന്നു കോളനിയിലെ   ആദിവാസികുടുംബങ്ങളുടെ സമഗ്ര വികസനം , കുട്ടികളുടെ വിദ്യാഭ്യാസം എന്നിവക്കായി നല്‍കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.