ദര്‍ശന്‍ പ്രകാശനം ചെയ്തു.

Monday 29 April 2019 10:20 pm IST

കുവൈറ്റ് സിറ്റി :കുവൈറ്റിലെ  പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടന  സേവാദര്‍ശന്റെ വാര്‍ഷിക സുവനീര്‍ ദര്‍ശന്‍  പ്രകാശനം ചെയ്തു.

ഭാരതീയ വിദ്യാഭവന്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ എന്‍ കെ  രാമചന്ദ്ര മേനോന്‍  കവി എസ  രമേശന്‍ നായര്‍ക്ക് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു.അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സേവാദര്‍ശന്റെ  ദ്വൈ വാര്‍ഷിക മെഗാഷോയോടനുബന്ധിച്ചാണ് സുവനീര്‍ തയ്യാറാക്കിയത്.

മലയാളം, ഇംഗ്ളീഷ്,ഹിന്ദി ഭാഷകളിലായി കഥ, കവിത, ലേഖനങ്ങള്‍, വിശകലനങ്ങള്‍, സന്ദേശങ്ങള്‍, റിപ്പോര്‍ട്ട്  തുടങ്ങിയവ ഉള്‍പ്പെടെ വായനയക്ക് വൈവിധ്യം നല്‍കുന്ന സുവനീര്‍ മികച്ചതാണെന്ന് രമേശന്‍ നായര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.