ലണ്ടന്‍: ഓപ്പണര്‍ അലക്സ് ഹെയ്്ല്സിനെ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒഴിവാക്കിയതായി ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. വിനോദത്തിയായി ലഹരി ഉപയോഗിച്ചതിന് അലക്സ് 21 ദിവസത്തെ വിലക്ക് നേരിടുന്ന സാഹചര്യത്തിലാണ് നടപടി.
ടീമിന്റെ ഉത്തമതാല്‍പ്പര്യം കണക്കിലെടുത്തും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് അലക്സിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ക്രിക്കറ്റ് ബോര്‍ഡ് വെളിപ്പെടുത്തി.
അയര്‍ലന്‍ഡ്, പാക്കിസ്ഥന് എന്നീ ടീമുകള്‍ക്കെതിരായ പരമ്പരകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്നും അല്്ക്സിനെ ഒഴിവാക്കിയിട്ടുണ്ട്. അലക്സിന് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും.ഇംഗ്ലണ്ടില്‍ മെയ് 30നാണ് ലോകകപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: