ബ്രീട്ടീഷ് പൗരത്വം : രാഹുലിന് നോട്ടീസ്

Tuesday 30 April 2019 11:32 am IST

ന്യൂദല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ ബ്രീട്ടീഷ് പൗരത്വവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചു. ബിജപി എംപിയും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഈ നടപടി. ആഭ്യന്ത്ര മന്ത്രാലയ പൗരത്വ വിഭാഗ ഡയറക്ടര്‍ ബി.സി. ജോഷിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

ഇത് പ്രകാരം പൗരത്വം സംബന്ധിച്ച് കൃത്യമായ വിവരം രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കാനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിന്റെ പൗരത്വം സംബന്ധിച്ച് 2015 മുതല്‍ നിരവധി തവണ സുബ്രഹ്മണ്യന്‍ സ്വാമി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ബിജെപി നേതാവ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന മറുപടി നല്‍കി രാഹുല്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

2003ല്‍ ബ്രിട്ടണില്‍ രജിസ്റ്റര്‍ ചെയത് ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുല്‍. കമ്പനിയുടെ രേഖകളില്‍ രാഹുലിന് ബ്രിട്ടീഷ് പൗരത്വം ഉള്ളതായാണ് കാണിച്ചിരിക്കുന്നത്. കൂടാതെ അമേത്തിയില്‍ രാഹുലിന് എതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുകയും, രാഹുലിന്റെ വിദ്യാഭ്യാസ രേഖകളിലെ പേരിലും വ്യത്യാസമുണ്ടെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.