സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതികളെ സുപ്രീംകോടതി വെറുതെ വിട്ടു

Tuesday 30 April 2019 5:05 pm IST

ന്യൂദല്‍ഹി: 1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപക്കേസില്‍ ദല്‍ഹി ഹൈക്കോടതി കുറ്റക്കാരെ സുപ്രീംകോടതി ഇവരെ വെറുതെ വിട്ടു. ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ വെറുതെ വിടുന്നത്. 

കലാപത്തില്‍ ഈ വ്യക്തികള്‍ക്കുള്ള പങ്ക് പോലീസിനുതന്നെ വ്യക്തമല്ല, കൂടാതെ ആരും ഇവരെ കലാപത്തില്‍ പങ്കാളിയാവുന്നത് കണ്ടിട്ടില്ല, ആരും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ആ സാഹചര്യത്തില്‍ യാതൊരു തെളിവുമില്ലാതെ ഹൈക്കോടതി എങ്ങനെയാണ് ഇവര്‍ക്കെതിരെ ശിക്ഷ വിദിച്ചതെന്നും സുപ്രീംകോടതി ചോദിച്ചു. 

ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ദല്‍ഹി ത്രിലോക്പുരി പ്രദേശത്ത് സിഖ് വിരുദ്ധ കലാപമുണ്ടാക്കുന്നതിനും ആളുകളെ പ്രകോപിപ്പിക്കുന്നതിന് ആഹ്വാനം നല്‍കി എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. 

അതേസമയം, കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന 1984ലെ സിഖ് വിരുദ്ധ കലാപകേസില്‍ പങ്കുണ്ടെന്ന് ദല്‍ഹി ഹൈക്കോടതി കണ്ടെത്തുകയും ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.