ഭക്തശിരോമണി കോടിയേരി തമ്പ്രാന്‍

Wednesday 1 May 2019 2:29 am IST
ഏറ്റവും കൂടുതല്‍ഭക്തരുള്ള പാര്‍ട്ടിയാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി എന്ന, ഭക്തശിരോമണി കോടിയേരി തമ്പ്രാന്റെ തെരഞ്ഞെടുപ്പുകാല വീക്ഷണമുണ്ടല്ലോ, അതാണു തീസിസായി പാര്‍ട്ടി അംഗീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ മെയിന്‍ബ്രാഞ്ച് (കേരള) സെക്രട്ടറിയാണ് മിസ്റ്റര്‍ കോടിയേരി. അതുകൊണ്ടുതന്നെ ദില്ലി ബ്രാഞ്ച് സെക്രട്ടറിയായ യെച്ചൂരി യജമാനന്റെ നിഗമനങ്ങളേക്കാള്‍ പേശിബലം കോടിയേരി തീസിസിനുണ്ടാകും.

മ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രത്തില്‍ സുപ്രധാനമായ ഒന്നാണ് കൊല്‍ക്കത്ത തീസിസ്. എന്നാല്‍അതിനേക്കാള്‍ പ്രമാദമായി തീര്‍ന്നിരിക്കയാണ് കോടിയേരി ബാലകൃഷ്ണന്റെ പുതിയ തീസിസ്. സംഗതി സിംപിളാണ്. ഏറ്റവും കൂടുതല്‍ഭക്തരുള്ള പാര്‍ട്ടിയാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി എന്ന,  ഭക്തശിരോമണി കോടിയേരി തമ്പ്രാന്റെ തെരഞ്ഞെടുപ്പുകാല വീക്ഷണമുണ്ടല്ലോ, അതാണു തീസിസായി പാര്‍ട്ടി അംഗീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ മെയിന്‍ബ്രാഞ്ച് (കേരള) സെക്രട്ടറിയാണ് മിസ്റ്റര്‍ കോടിയേരി. അതുകൊണ്ടുതന്നെ ദില്ലി ബ്രാഞ്ച് സെക്രട്ടറിയായ യെച്ചൂരി യജമാനന്റെ നിഗമനങ്ങളേക്കാള്‍ പേശിബലം കോടിയേരി തീസിസിനുണ്ടാകും. 

ഇനി തീസിസിന്റെ ഗുട്ടന്‍സിലേക്കുവരാം. നാളിതുവരെ നാസ്തികന്മാര്‍ക്കായിരുന്നു പാര്‍ട്ടിയില്‍പിന്‍ബലം. അതായത് ഭക്തിയേക്കാള്‍ വിഭക്തിയോടായിരുന്നു നേതൃത്വത്തിനു താല്‍പര്യം. അതുകൊണ്ടാണ്. കമ്മ്യൂണിസ്റ്റുകാര്‍ ദേവാലയങ്ങളിലേയ്ക്ക് പാത്തും പതുങ്ങിയും എത്തിയിരുന്നത്. വഴിപാടുവരെ പരമ രഹസ്യമായിരുന്നു. പാലക്കാട്ടെ ദൈവശാസ്ത്രം എന്ന കഥയില്‍ ഒ.വി വിജയന്‍ അത് ലളിതമായി വിവരിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നിരീശ്വര വാദം സൂര്യോദയത്തിനും അസ്തമയത്തിനും ഇടയിലുള്ള സമയത്തു മാത്രം മതി എന്ന ഉടമ്പടിയാണ് 'പാല്‍ഘാട്ട് തീസിസ്.'   സി.ഐ.ടി.യു  നേതാവായ അതൃമാനണ്ണനും മൗലികവാദിയായ വലിയ സഖാവ് പൗലോസും തമ്മിലുള്ള ഉടമ്പടിയാണത്. എന്നാല്‍കോടിയേരി തീസിസ് നിലവില്‍വന്നതോടെ ഇനി രാത്രി മാത്രമല്ല പകലും സഖാക്കള്‍ക്ക് ഭക്തിയില്‍ആറാടാം. 

സാത്വികത, സഹിഷ്ണുത, ദാനമനസ്‌കത, കാരുണ്യം എന്നിങ്ങനെ നിരവധി സഗുണഭാവങ്ങളാണല്ലോ യഥാര്‍ത്ഥ ഭക്തരുടെ ലക്ഷണങ്ങള്‍? എന്നാല്‍ അത്തരം സുരഭാവങ്ങള്‍ ഭക്തരുടെ ആധിക്യമുള്ളതായി അവകാശപ്പെടുന്ന പാര്‍ട്ടിയില്‍ നിര്‍ഭാഗ്യവശാല്‍ പ്രത്യക്ഷമല്ല. ഭക്തിക്കിടയില്‍ വൈരുദ്ധ്യാത്മക വാദമാകാമോ എന്ന സംശയം ഉയരുമെങ്കിലും തീസിസില്‍ അത്തരം വിശദീകരണങ്ങളില്ല. ഏതായാലും  പാര്‍ട്ടിഭക്തരുടെ  അസുരഭാവങ്ങള്‍ അധികരിക്കുകയാണ്. അപ്പോള്‍പ്പിന്നെ എന്തോന്ന് ഭക്തിയെന്റെ ഭഗവാനേ! 

പാര്‍ട്ടിയിലെ ഭക്തരുടെ സംഹാര ലീലകളാണ് സര്‍വ്വത്ര. വര്‍ഗശത്രുക്കളെ തെരഞ്ഞുപിടിച്ച് സംഹരിക്കുകയാണല്ലോ. പാര്‍ട്ടിദൈവങ്ങളുടെ പ്രീതിക്കായി സ്വന്തം പ്രജകളെ പോലും കുരുതി ചെയ്യാന്‍ മടിക്കാത്തവരാണ് ഇപ്പോഴത്തെ ഭക്തന്മാര്‍. കോടിയേരി മുത്തപ്പന്‍ മുതല്‍ ജയരാജ ത്രിമൂര്‍ത്തികളുള്‍പ്പെടെ നിരവധി ദൈവങ്ങള്‍ പാര്‍ട്ടിയിലുണ്ട്.  ഉഗ്രമൂര്‍ത്തികളാണ് അധികവും. ''മാര്‍ക്‌സിസ്റ്റുകാര് ദൈവങ്ങളേക്കാളും ശാഠ്യാ'' എന്ന് വിജയന്‍കഥയിലെ ഭഗവതിതന്നെ പറയുന്നുണ്ട്. പാര്‍ട്ടിമൂര്‍ത്തികള്‍ക്ക് ശാഠ്യം കൂടിയാല്‍വരദാനത്തിനായി ഭക്തസഖാക്കള്‍ ഇളകിമറിയും. പിന്നെ ദുര്‍ന്നിമിത്തങ്ങള്‍ക്ക് അറുതിയില്ലെന്നു സാരം. 

പ്രശ്‌നോത്തരി

പാക്കിസഥാനിലെ തീവ്രവാദികള്‍ഇന്ത്യന്‍ജവാന്മാര്‍ക്കെതിരെ വെടിയുണ്ടയുതിര്‍ക്കുന്നു. കേരളത്തിലെ പാര്‍ട്ടിഭക്തന്മാര്‍ സ്വന്തം നാട്ടുകാര്‍ക്കെതിരെ വാളും മഴുവും പ്രയോഗിക്കുന്നു. സംഹാരത്തിലെ പ്രാചീനവും ആധുനികവുമായ സംസ്‌കൃതികള്‍ താരതമ്യം ചെയ്താല്‍ ആരാണ് കേമന്മാര്‍? 

 പാര്‍ട്ടി ബുദ്ധിജീവികള്‍തന്നെ കണ്ടുപിടിക്കട്ടെ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.