കോട്ടയം: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (ഐഐഎംസി) പിജി ഡിപ്ലോമ കോഴ്സുകളുടെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷക്ക് അപേക്ഷ മെയ് 12 വരെ സ്വീകരിക്കും. ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്.
കോട്ടയത്ത് പ്രവര്‍ത്തിക്കുന്നതടക്കം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന കോഴ്സുകളിലേക്കാണ് പ്രവേശനം. മലയാളം, ഇംഗ്ലീഷ് ജേണലിസം എന്നിവയില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്ലോമ കോഴ്സുകളാണ് കോട്ടയം കേന്ദ്രത്തില്‍ നടന്നുവരുന്നത്.
ഏതെങ്കിലും വിഷയത്തില്‍ നേടിയ അംഗീകൃത സര്‍വ്വകലാശാലാ ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 1994 ഓഗസ്റ്റ് ഒന്നിനോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം അപേക്ഷകര്‍. എസ്സി., എസ്ടി, ഭിന്നശേഷിക്കാര്‍, ഒബിസി തുടങ്ങിയ വിഭാഗത്തില്‍പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. പ്രവേശന പരീക്ഷ രണ്ട് ദിവസങ്ങളിലായി നടക്കും.
മലയാളം, ഉറുദു, മറാത്തി, ഒഡിയ എന്നീ ജേര്‍ണലിസം കോഴ്സുകള്‍ക്ക് മെയ് 25നും ഹിന്ദി/ഇംഗ്ലീഷ് ജേണലിസം, റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ജേണലിസം, അഡ്വര്‍ടൈസിങ്ങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് എന്നിവയ്ക്ക് മെയ് 26നുമായിരിക്കും പ്രവേശന പരീക്ഷ. കേരളത്തില്‍ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. എഴുത്തു പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള അഭിമുഖം ജൂണ്‍ അവസാനവും ജൂലൈ ആദ്യവാരവും നടക്കും. മലയാളം ജേണലിസത്തിന് 55,500/- രൂപയും ഇംഗ്ലീഷ് ജേണലിസത്തിന് 95,500/- രൂപയുമാണ് വാര്‍ഷിക ഫീസ്. വിവരങ്ങള്‍ക്ക് www.iimc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. (കോട്ടയം കേന്ദ്രം ഫോണ്‍: 04812730161, Email: [email protected])
പ്രതികരിക്കാൻ ഇവിടെ എഴുതുക: