ബിജെപി കേരള നേതാക്കള്‍ ദല്‍ഹിയില്‍ പ്രചാരണത്തിന്

Wednesday 1 May 2019 2:20 am IST

ന്യൂദല്‍ഹി: ബിജെപിയുടെ കേരള നേതാക്കള്‍ ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നു. കെ. സുരേന്ദ്രന്‍, സുരേഷ് ഗോപി എംപി, ശോഭ സുരേന്ദ്രന്‍ എന്നിവരാണ് നാലാം തീയതി മുതല്‍ ഏഴ് വരെ ദല്‍ഹിയില്‍ പ്രചാരണത്തിനുണ്ടാകുക.

നാലിന് വൈകിട്ട് ഏഴിന് മയൂര്‍ വിഹാര്‍ ഫേസ് ത്രീയില്‍ പൊതുസമ്മേളനത്തില്‍ കെ. സുരേന്ദ്രന്‍ പ്രസംഗിക്കും. ബിജെപി ദേശീയ സെക്രട്ടറിയും കേരളാ തെരഞ്ഞെടുപ്പ് പ്രഭാരിയുമായ സത്യയും ബിജെപി സൗത്ത് ഇന്ത്യന്‍ സെല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. അഞ്ചിന് രാവിലെ 9.30 ദില്‍ഷാദ് ഗാര്‍ഡനിലെ തെരഞ്ഞെടുപ്പ് പരിപാടിയിലും സുരേന്ദ്രന്‍ പ്രസംഗിക്കുന്നുണ്ട്. അഞ്ചിന് വൈകിട്ട് ആറിന് മെഹ്‌റോളിയില്‍ കെ. സുരേന്ദ്രനും വി. മുരളീധരന്‍ എംപിയും പ്രസംഗിക്കും.   

 അഞ്ചിന് രാവിലെ 10ന് വികാസ്പുരി, 11ന് ഹസ്താല്‍, വൈകിട്ട് ആറിന് ഗോള്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ശോഭ സുരേന്ദ്രന്‍ പങ്കെടുക്കുക. ആറിന് വൈകിട്ട് ഏഴ് മണിക്ക് ആര്‍കെ പുരത്ത് സുരേഷ് ഗോപി എംപി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗം നടക്കും. ഏഴിന് വൈകിട്ട് ഏഴരയ്ക്ക് തുഗ്ലക്കാബാദിലും സുരേഷ് ഗോപി പ്രസംഗിക്കും. മേയ് 12നാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ്.  

കേരളത്തില്‍ നിന്നുള്ള കൂടുതല്‍ നേതാക്കളെ എത്തിച്ച് ഏഴ് മണ്ഡലങ്ങളിലും പരമാവധി മലയാളി വോട്ടുകള്‍ സമാഹരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സൗത്ത് ഇന്ത്യന്‍ സെല്‍ പ്രഭാരി പ്രസന്നന്‍ പിള്ള പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.