മാറാട് കൂട്ടക്കൊല - "ലക്ഷണമൊത്ത ഭീകരാക്രമണം"

Thursday 2 May 2019 10:10 am IST

കോഴിക്കോട്: മാറാട് കൂട്ടക്കൊല നടന്നിട്ട് മെയ് രണ്ടിന് 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. കൂട്ടക്കൊലയ്ക്ക് പിന്നിലെ ദുരൂഹതകള്‍ ഇതുവരെയും നീങ്ങിയില്ല. സി.ബി.ഐ. അന്വേഷണം ആരംഭിച്ചെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ നിസഹകരണം അന്വേഷണത്തെ ബാധിക്കുകയാണ്.

2003 മെയ് 2ന് മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടത് 8 മത്സ്യത്തൊഴിലാളികൾ. "ലക്ഷണമൊത്ത ഭീകര ആക്രമണമായിരുന്നു അത് ". ആന്റണിയാണ് മുഖ്യമന്ത്രി. മന്ത്രിസഭാ യോഗം ജൂഡീഷ്യൽ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ആദർശധീരന്റെ നീതിയുക്തമായ നടപടി! എന്നാൽ അതൊരു ചതിയായിരുന്നു.

സിബിഐ അന്വേഷണ ആവശ്യത്തെ അട്ടിമറിക്കാനുള്ള ഒരു മുഴം മുമ്പേയുള്ള ആന്റണിയുടെ ഏറ്. ജൂൺ 23 ന് മുത്തങ്ങാ സംഭവത്തിലെ 7 കേസുകൾ സിബിഐക്ക് വിട്ട ആൻറണി മാറാട് കൂട്ടക്കൊലക്കേസ് സിബിഐക്ക് വിടാതിരിക്കാൻ കാരണമെന്ത്? ക്രൈംബ്രാഞ്ച് അന്വേഷണം വഴിതെറ്റിക്കുകയും സിബിഐ അന്വേഷണത്തെ എതിർക്കുകയും ചെയ്ത് സർക്കാർ ഭീകരതയെ പിന്തുണച്ചു.

ഇടതു പക്ഷം പ്രതിപക്ഷ ധർമ്മം മറന്ന് ആന്റണിക്ക് പിന്തുണ നൽകി.കെ.മുരളിധരനും പിണറായിയും ഒരേ ശബ്ദത്തിൽ സിബിഐ അന്വേഷണത്തെ എതിർത്തു. ജുഡീഷ്യൽ കമ്മിഷൻ സിബിഐ അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തപ്പോൾ ഇടതുസർക്കാരും എതിർത്തു. മുസ്ലീം ഭീകര സംഘടനകളുടെ ആഴത്തിലുള്ള വേരിനെ കുറിച്ച് കുറ്റമറ്റ അന്വേഷണം അന്ന് നടന്നിരുന്നെങ്കിൽ ഭീകരതയെ കയറ്റി അയക്കുന്ന നാടായി കേരളം മാറില്ലായിരുന്നു.

അവസാനം സിബിഐ പഴയ നിലപാട് മാറ്റി, ഹൈക്കോടതി വിധി പ്രകാരം സി ബി ഐ അന്വേഷണം തീരുമാനമായെങ്കിലും സംസ്ഥാന സർക്കാർ നിസ്സഹകരിക്കുന്നു. ഇരു മുന്നണികൾക്കും ആരെയൊക്കെയോ സംരക്ഷിക്കാനുണ്ട്.

ശ്രീലങ്കയിലേക്ക് ഭീകരരെ കയറ്റി അയക്കുന്ന കേരളത്തിലെ ആരെയൊക്കെയോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.