സ്വന്തം വിവാഹത്തിനിടയിലും പബ്ജി കൡക്കുന്ന യുവാവ്

Thursday 2 May 2019 11:26 am IST

ന്യൂദല്‍ഹി : രാജ്യത്തെ യുവാക്കളെ ഇന്റര്‍നെറ്റ് ഗെയിം ആയ പബ്ജി കളിയില്‍ അടിപ്പെടുന്നതായി നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്വന്തം വിവാഹ ദിനത്തിലും വധുവിനേയും അതിഥികളേയും ഒന്നും ശ്രദ്ധിക്കാതെ പബിജി കളിക്കുന്ന വരന്റെ ടിക്‌ടോക്ക് ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. 

വരന്റെ ഈ പബ്ജി കളിയില്‍ വധു അതൃപ്തയായിരിക്കുന്നതും ദൃശ്യങ്ങളില്‍ പ്രകടമാണ്. വിവാഹാഘോഷത്തിന്റെ ഭാഗമായി ഉച്ചത്തില്‍ പാട്ടും ബന്ധുക്കളുടെ ബഹളങ്ങള്‍ക്കുമിടയില്‍ അതൊന്നും വകവെയ്ക്കാതെയാണ് വരന്‍ പബിജിയില്‍ മുഴുകി ഇരിക്കുന്നത്. ഇതിനിടയില്‍ അതിഥികളില്‍ ആരോ സമ്മാനം നല്‍കിയപ്പോള്‍ അതും തട്ടിമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം ടിക്

ടോക്കിനും പബ്ജിക്കും അടുത്തിടെ ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുവാക്കള്‍ ഇതില്‍ അടിമപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം കൊണ്ടുവന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.