ബെംഗളൂരു : വിഷാദരോഗത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ല സയന്‍സിലെ (ഐഐഎസ്) ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു. നാഗ്പൂര്‍ സ്വദേശിയായ അമേയാ മനോജ് ചുട്കേ(24) ചൊവ്വാഴ്ച രാത്രി 12.15 ഓടെ സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
പിറ്റേദിവസം അമേയയുടെ സുഹൃത്തുക്കള്‍ മുറി തുറന്നതോടെ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ പോലീസിനെ അറിയിച്ചു.
ആര്കിടെക്ചര് ആന്‍ഡ് സിസ്റ്റംസ് ലാബില്‍ എംടെക് ബിരുദധാരിയായ അമേയ ഐഐഎസില്‍ പിഎച്ച്ഡി ചെയ്ത് വരികയായിരുന്നു. 2017ല്‍ 82ാം റാങ്ക് കാരിയായിരുന്നു അമേയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: