ഇസ്ലാമബാദ് : പ്രാദേശിക ആഹാരമായ ഹല്‍വാ പുരി നല്‍കാതെ ചീസ് ഒംലെറ്റ് നല്‍കിയതിനെ തുടര്‍ന്ന് പാക് എയര്‍ലൈന്‍സിന് യാത്രക്കാരുടെ ശകാരം. പ്രാദേശിക മാധ്യമമായ ഡോണ്‍ ആണ് ഇത് സംബന്ധിച്ചുള്ള വിവരം പങ്കുവെച്ചത്.
വിട്ടിലെ ഭക്ഷണത്തിന്റെ യഥാര്‍ത്ഥ രുചിയില്‍ തന്നെ യാത്രികര്‍ക്ക് ഭക്ഷണം നല്‍കുമെന്നാണ് പാക് എയര്‍ലൈന്‍സിന്റെ പരസ്യ വാചകത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബ്രിട്ടീഷ് രീതിയില്‍ ചീസ് ഓംലെറ്റും സോസോജും ബീന്‍സും ഭക്ഷണത്തിനായി വിതരണം ചെയ്തതാണ് യാത്രികരെ ചൊടിപ്പിച്ചത്.
ഇതിനെ തുടര്‍ന്ന് പാക് എയര്‍ലൈന്‍സ് നല്കുന്ന പരസ്യവാചകം ഉള്‍പ്പടെയുള്ളവയില്‍ മാറ്റം വരുത്തണമെന്നും അല്ലെങ്കില്‍ വീട്ടില്‍ ഉണ്ടാക്കുന്നത് പോലെയുള്ള പറാത്തയും, ഹല്‍വാ പുരിയും തന്നെ വിമാനത്തിലും ഭക്ഷണമായി നല്‍കണമെന്നും ക്രുദ്ധരായ യാത്രികര്‍ പാക് എയര്‍ലൈന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: